Thursday 22 September 2011

അതിയന്നൂര്‍

അതിയന്നൂര്‍


സാമൂഹികചരിത്രപശ്ചാത്തലം
 ഒരുകാലത്ത് ജന്മിത്തവും ഭൂവുടമസമ്പ്രദായവും തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും കൊടികുത്തി വാണിരുന്ന നാടാണ് അതിയന്നൂര്‍ പഞ്ചായത്ത്. ദേശീയ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ 14.01.1937-ല്‍ മഹാത്മാഗാന്ധി ഈ ഗ്രാമപ്രദേശം സന്ദര്‍ശിക്കുകയും ഊരുട്ടുകാലയില്‍ നടന്ന വമ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ”നെയ്യാറ്റിന്‍കര വെടിവെയ്പി”ല്‍ ധീരരക്തസാക്ഷിത്വം വരിച്ച വീര രാഘവന്റെ കര്‍മ്മമണ്ഡലം ഈ പ്രദേശമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനും, രാജവാഴ്ചയ്ക്കും അഴിമതിയ്ക്കുമെതിരെ  തൂലിക പടവാളാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ജനിച്ചത് അതിയന്നൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡിലെ കുടില്ലാമേലേ വീട്ടിലാണ്. ഈ പഞ്ചായത്തില്‍ നിരവധി ഗ്രന്ഥശാലകളും  ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വെണ്‍പകല്‍ പ്രീ-പ്രൈമറി  സ്കൂള്‍, അവണാകുഴി ഗവണ്‍മെന്റ്  എല്‍.പി.എസ് എന്നിവയാണ് ആദ്യത്തെ വിദ്യാലയങ്ങള്‍. കമുകിന്‍കോട് സെന്റ് മേരീസ് എച്ച്.എസ്.എസ് 1957-ല്‍ സ്ഥാപിതമായ ദേശബന്ധു ഗ്രന്ഥശാല, 1958-ല്‍ സ്ഥാപിക്കപ്പെട്ട ദേശാഭിവര്‍ദ്ധിനി ഗ്രന്ഥശാല, 1955-ല്‍ സ്ഥാപിതമായ പ്രബോധിനി ഗ്രന്ഥശാല എന്നിവയാണ് ഇവിടുത്തെ വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തെ പ്രധാന സ്ഥാപനങ്ങള്‍. 1953-ലാണ് അതിയന്നൂര്‍ പഞ്ചായത്ത് രൂപീകൃതമാവുന്നത്. നെയ്യാറ്റിന്‍കര താലൂക്കില്‍ അതിയന്നൂര്‍  വില്ലേജുള്‍പ്പെടുന്ന അതിയന്നൂര്‍ പഞ്ചായത്തിന്റെ ആദ്യ കമ്മിറ്റിയുടെ പ്രസിഡണ്ട് പി.ചെല്ലയ്യനും, വൈസ് പ്രസിഡണ്ട് എം.കുമാരപിള്ളയുമായിരുന്നു. തെക്കുഭാഗത്ത് കാഞ്ഞിരംകുളം, തിരുപുറം പഞ്ചായത്തുകളും വടക്കുഭാഗത്ത് നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗം നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറുഭാഗവും, പടിഞ്ഞാറുഭാഗം കോട്ടുകാല്‍, ബാലരാമപുരം പഞ്ചായത്തുകളുമാണ് അതിയന്നൂരിന്റെ അതിരുകള്‍. ബാലരാമപുരം-അവണാകുഴി-കാഞ്ഞിരകുളം പൂവാര്‍ റോഡ്, അവണാകുഴി കൊടങ്ങാവിള റോഡ്, കൂട്ടപ്പന-കൊടങ്ങാവിള-ഓലത്താന്നി റോഡ് എന്നിവയാണ്  പ്രധാന റോഡുകള്‍. കൈത്തറിയാണ് ഇവിടുത്തെ പരമ്പരാഗത വ്യവസായം. അതിയന്നൂര്‍ ഉള്‍പ്പെടുന്ന പ്രദേശം നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലും, നിയോജകമണ്ഡലം തിരുവനന്തപുരം പാര്‍ലമെന്റു മണ്ഡലത്തിലുമാണ് ഉള്‍പ്പെടുന്നത്.

No comments:

Post a Comment